വയനാട്ടിലെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ എഐസിസിക്ക് പിഴവ് പറ്റി: ആനി രാജ
അഡ്മിൻ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ആനി രാജ. നിര്‍ണായക തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ലാഘവത്തോടെ കാണുന്നുവെന്ന് വിമര്‍ശനം. ഇതിന്റെ ഉത്തമ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതെന്നും ആനി രാജ പറഞ്ഞു.
രാജ്യം എങ്ങോട്ട് പോയാലും ജനങ്ങള്‍ പ്രതിസന്ധിയിലായാലും ഒരു സീറ്റ് നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വയനാട്ടിലെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ എഐസിസിക്ക് പിഴവ് പറ്റി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുഖമായ നേതാവിനെ വെറും കേരള കോണ്ഗ്രസുകാരന് ആക്കി മാറ്റിയെന്നും ബിജെപി ഇത് പ്രചരണ ആയുധമാക്കിയാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും ആനി രാജ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിയെ കേരള കോണ്ഗ്രസുകാരന് ആക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന് അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ദീര്‍ഘവീക്ഷണം ഉണ്ടാകണം. ഇടതുപക്ഷം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതാണ്. ജനാധിപത്യത്തില്‍ കുത്തക എന്നതില്ലെന്നും ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടാകുമെന്നും ആനി രാജ പറഞ്ഞു.