പ്രവർത്തകരെ ശകാരിച്ചതിൽ വിശദീകരണവുമായി സുരേഷ് ഗോപി

പ്രചരണത്തിന് എത്തിയപ്പോൾ ആളു കുറഞ്ഞതില്‍ പ്രവര്‍ത്തരോട് ക്ഷോഭിച്ച സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്. എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദിവാസി വിഭാഗത്തിൽപെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല. അവിടെ ആളു കൂടിയിരുന്നു എന്ന് എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. ആളില്ലായിരുന്നു എന്ന് പ്രചരിപ്പിച്ചത് ആരെന്ന് എല്ലാവർക്കും അറിയാം. വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നത് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. കോളനിയിൽ വന്നപ്പോൾ ആളുണ്ടായിരുന്നു, അത് വീഡിയോ കാണിച്ച് തെളിയിക്കണോയെന്നും അദ്ദേഹം ചോദിച്ചു

10-Mar-2024