കോണ്‍ഗ്രസ് വെറും സൗത്ത് ഇന്ത്യന്‍ പാര്‍ട്ടി: അനിൽ ആന്റണി

മോദിയുടെ വ്യക്തി പ്രഭാവം തെക്കേ ഇന്ത്യയില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്ന് പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ഇന്ത്യയെ വിഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു.

നോര്‍ത്തിലും ഈസ്റ്റിലും വെസ്റ്റിലും സൗത്തിലും ബിജെപി വലിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് വെറും സൗത്ത് ഇന്ത്യന്‍ പാര്‍ട്ടിയാണ്. ഇന്ത്യയില്‍ പ്രതിപക്ഷം അപ്രസക്തമായി. മോദി പത്തനംതിട്ടയിലേക്ക് വരുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. കേരളത്തില്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. വന്യമൃഗങ്ങളെ പേടിച്ച് വീടിന് പുറത്തിറങ്ങാന്‍ ജനത്തിന് പറ്റുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഹൈടെക് കൃഷി രീതി ബിജെപി നടപ്പാക്കിയെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

10-Mar-2024