സിഎഎ വിജ്ഞാപനം: കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണം: ജയറാം രമേശ്
അഡ്മിൻ
സിഎഎ വിജ്ഞാപനം ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്രം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണ്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ മോദി സര്‍ക്കാർ നാല് വര്‍ഷവും മൂന്ന് മാസവും എടുത്തു എന്നും ജയറാം രമേശ് പറഞ്ഞു.
സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്‌നമായ നുണകളുടെ നേര്‍സാക്ഷ്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള തീരുമാനം തിരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസമിലും, ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തില്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് ശേഷമുള്ള പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള ശ്രമമായി ഇതിനെ കാണണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.