കേന്ദ്രസർക്കാരിന്റെ ഭാരത് അരി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: മന്ത്രി ജി.ആര്‍ അനില്‍
അഡ്മിൻ
കേന്ദ്രത്തിന്റെ ഭാരത് അരി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മന്ത്രി ജി ആര്‍ അനില്‍.കേരളത്തിലെ ജനങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള അരിയാണ് ശബരി കെ റൈസ്.അരിവിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. സപ്ലൈകോ തിരിച്ച് വരവിലേക്കാണ്.സബ്‌സിഡി സാധനങ്ങള്‍ പലതും ഔട്ട്ലെറ്റുകളില്‍ എത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ മുഴുവന്‍ സാധനങ്ങളും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതലാണ് ആരംഭിക്കുന്നത് . വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. 40 രൂപ നിരക്കില്‍ വാങ്ങി സബ്‌സിഡിയോടെയാണ് വില്‍പന.തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വില്‍പ്പന സര്‍ക്കാര്‍ വേഗത്തിലാക്കിയത്.