കേരളത്തില്‍ ഇത്തവണ 20 ല്‍ 20 സീറ്റും എല്‍ഡിഎഫ് നേടും: ബിനോയ് വിശ്വം
അഡ്മിൻ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണെന്നും കേരളത്തില്‍ ഇത്തവണ 20 ല്‍ 20 സീറ്റും എല്‍ഡിഎഫ് നേടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി.
കൂടാതെ മോദി എല്ലാ കള്ളപ്പണവും കൈക്കലാക്കിയെന്നും മോദി ജനങ്ങളോട് കാണിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നും ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു. എസ്ബിഐയെ കള്ള പ്രചരണത്തിന്റെ ആയുധമാക്കി ബിജെപി മാറ്റി. കള്ളപ്പണം വെളുപ്പിക്കാനുള്ള വാഷിങ്ങ് മെഷീനാക്കി എസ്ബിഐയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് വിചിത്രമായ കോണ്‍ഗ്രസാണ്. ബിജെപിയുമായാണ് കോണ്‍ഗ്രസിന് ചങ്ങാത്തം. കേരളത്തില്‍ കോലീബി സഖ്യം. അതാണ് ഇപ്പോഴത്തെ കാഴ്ചകളിലുടെ വ്യക്തമാകുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകു. ജനം തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.