ശോഭ കരന്ദലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

വിദ്വേഷ പ്രസ്താവനയിൽ കർണാടകയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ കരന്ത്ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്ഐആറിൽ പറയുന്നു. തമിഴ്നാട് മധുര പൊലീസ് ആണ് കേസെടുത്ത്. ഐപിസി 153, 153എ, 505(1) (ബി), 505 (2) തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

20-Mar-2024