ജാതി അടിസ്ഥാനപ്പെടുത്തി ആളുകളെ അപമാനിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി . കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങളെക്കുറിച്ച് അറിവില്ല. ജാതി അധിക്ഷേപം നടത്തുന്നത് അംഗീകരിക്കില്ല എന്നാണ് എം വി ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയത്.

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ കുറിച്ച് ഇതുവരെ അറിവില്ല. ജാതി അധിക്ഷേപം നടത്തുന്നത് അംഗീകരിക്കില്ല എന്നതാണ് പാർട്ടിയുടെ നിലപാട്. ജാതി നശീകരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ജാതി അടിസ്ഥാനപ്പെടുത്തി ആളുകളെ അപമാനിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല എന്നാണ് അദ്ദേഹം പറഞ്ഞത് .

നേരത്തെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയിരുന്നത് . മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ.

പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

21-Mar-2024