ഇലക്ടറൽ ബോണ്ട്‌ പ്രൊഫഷണൽ കൊള്ള: എ എ റഹീം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം പി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അപകടകരമായ ദിവസമാണ് കഴിഞ്ഞതെന്ന് റഹീം എം പി പറഞ്ഞു. ജനാധിപത്യത്തിന് തീരാകളങ്കമാണ് കെജ്‌രിവാളിന്റെ അറസ്റ്റ് എന്നും, വരും മണിക്കൂറുകളിൽ ബിജെപി സർക്കാരിന്റെ ഇത്തരം നടപടിക്കെടിക്കെതിരെ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും എം പി പറഞ്ഞു.

രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായ ഇലക്ടറൽ ബോണ്ടിനെ കുറിച്ചുള്ള വാർത്ത മറയ്ക്കാനാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ബിജെപി സ്വീകരിക്കുന്നതെന്നും, എതിർക്കുന്ന എല്ലാവരെയും ജയിലിൽ അടക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും റഹീം എം പി വ്യക്തമാക്കി.

‘ജനാധിപത്യത്തെ ആണ് മോദി ജയിലിൽ അടക്കുന്നത്. നികൃഷ്ടമായ മാർഗമാണ് മോദി സ്വീകരിക്കുന്നത് പ്രൊഫഷണൽ കൊള്ളയാണ് ഇലക്ടറൽ ബോണ്ട്‌. സിപിഐഎം ഇല്ലായിരുന്നുവെങ്കിൽ ഈ കുംഭകോണം പുറത്ത് വരില്ലായിരുന്നു. ജനാധിപത്യത്തെ കൊള്ളയടിച്ച് അത് ഉപയോഗിച്ച് ജനപ്രതിനിധികളെ വിലക്ക് വാങ്ങുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും’, റഹീം എം പി പറഞ്ഞു.

22-Mar-2024