പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത്‌ വൈകിട്ട്‌ ഏഴിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഈ റാലിയിലേക്ക് സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന്‌ മലപ്പുറത്തും 27ന്‌ കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

23-Mar-2024