മലയാള മനോരമ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്റീന്‍ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാര്‍ത്ത.

2020 സെപ്തംബര്‍ 14നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തന്നെയും കുടുംബത്തെയും അവഹേളിക്കാന്‍ കരുതിക്കൂട്ടി നല്‍കിയ വാര്‍ത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂര്‍ സബ് കോടതിയാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

23-Mar-2024