സി എ എ നിലവിൽ വന്നാൽ 19 ലക്ഷത്തോളം ആളുകൾ പൗരന്മാരല്ലാതെയാകും: ജോൺ ബ്രിട്ടാസ്

ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല രാജ്യസ്നേഹമെന്നു ഡോ. ജോൺ ബ്രിട്ടാസ് എംപി. സി എ എ നിലവിൽ വന്നാൽ 19 ലക്ഷത്തോളം ആളുകൾ പൗരന്മാരല്ലാതെയാകും. അതിൽ ഹിന്ദുക്കളുൾപ്പടെ ഉണ്ട്. എന്നാൽ അവർക്ക് ലഭിക്കുന്ന അത്ര എളുപ്പത്തിൽ മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കില്ല.

സ്വന്തം രാജ്യസ്നേഹം ഒരു മുദ്രാവാക്യത്തിലൂടെ മറ്റൊരാൾക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഗതികേടിലേക്ക് സമൂഹം പോകുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് പറയുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിക്കും വരെ ആരും അറിഞ്ഞിരുന്നില്ല ജർമനിയിലെ ലക്ഷക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെടുമെന്ന്.

അവിടെനിന്ന് സ്റ്റാലിന്റെ ചെമ്പട കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ നിന്നാണ് ആ കൂട്ടക്കുരുതിയുടെ കഥ ലോകം അറിഞ്ഞത്. സമാനമായ സാഹചര്യമാണ് സി എ എ വരുന്നതോടെ നിലവിൽ വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

24-Mar-2024