ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാലു സെന്‍ട്രല്‍ സീറ്റുകളിലും ഇടതുസഖ്യത്തിനാണ് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളില്‍ എബിവിപിയെ ആണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡിഎസ്എഫ്), സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐഎസ്എഫ്) തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ സഖ്യം തോല്‍പ്പിച്ചത്

ബിഹാറിലെ ഗയയില്‍ നിന്നുള്ള പിഎച്ച്ഡി വിദ്യാര്‍ഥി ധനഞ്ജയ് ആണ് ജെഎന്‍യു പ്രസിഡന്റ്. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ 1996-97 കാലഘട്ടത്തിനു ശേഷം ആദ്യമായാണ് ഒരു ദളിത് വിദ്യാര്‍ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

1996ല്‍ ജയിച്ച ബട്ടിലാല്‍ ബൈര്‍വയ്ക്കുശേഷുള്ള ദളിത് പ്രസിഡന്റാണ് ധനഞ്ജയ്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. സര്‍വകലാശാലകള്‍ എടുത്ത ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗ് ഏജന്‍സി (എച്ച്ഇഎഫ്എ) വായ്പകള്‍ കാരണം ഫീസ് വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ചനെതിരേ ആയിരുന്നു ധനഞ്ജയന്റെ പ്രധാന പ്രചാരണം.

ഒപ്പം, കാമ്പസിലെ വെള്ളം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

25-Mar-2024