തെറ്റുതിരുത്തലിന് ഇത്തരം മാധ്യമങ്ങള്‍ മുന്നോട്ട് വന്നാല്‍ അത്രയും നന്ന്: ഇപി ജയരാജന്
അഡ്മിൻ
വ്യാജ വാര്‍ത്ത നല്‍കിയതിന് തന്റെ ഭാര്യ നല്കിയ പരാതിയില്‍ മലയാള മനോരമ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ഈ പാത പിന്തുടരുന്ന മറ്റ് മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. എന്ത് നുണയും എഴുതി ജനങ്ങളെ വിഡ്ഡികളാക്കാം എന്ന് കരുതുന്ന മലയാള മനോരമയുടെ പ്രവര്‍ത്തന ശൈലിക്കും മാധ്യമ ധര്‍മ്മം മറന്നുള്ള നിലപാടുകള്‍ക്കും എതിരായുള്ള തക്കതായ മറുപടിയാണ് ഭാര്യ ഇന്ദിര നല്കിയ പരാതിയിലെ കോടതി
2020 സെപ്റ്റംബര്‍ 14 ന് പേരക്കുട്ടിയുടെ ആഭരണമെടുക്കാന്‍ ബാങ്കില്‍ പോയതിനെ മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന് ലംഘിച്ചെത്തി ബാങ്ക് ലോക്കര്‍ തുറന്നു എന്നും ദുരൂഹമായ ഇടപാട് എന്നുമാണ് മനോരമ വ്യാഖ്യാനിച്ചത്. അന്ന് തന്നെ ഇന്ദിര മാനനഷ്ടകേസ് നല്‍കിയിരുന്നു. ആ കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കണ്ണൂര്‍ സബ്കോടതി വിധിച്ചിരിക്കുന്നു.
ഇടതുപക്ഷത്തേയും വിശിഷ്യാ സിപിഐഎമ്മിനേയും തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യവുമായി നിരവധി വ്യാജ സൃഷ്ടികളാണ് മനോരമ ഉള്‍പ്പടെ വലതുപക്ഷ മാധ്യമങ്ങള്‍ അന്നത്തെ പ്രതിപക്ഷവുമായി ചേര്‍ന്ന് നടത്തിയത്. ഇന്നും അത് തുടരുന്നു. നേതാക്കളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെ കൂടി വേട്ടയാടുന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. അത്യന്തം അപലപനീയവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണിത്തരം രീതികള്‍. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഒരംശമെങ്കിലും തെറ്റുതിരുത്തലിന് ഇത്തരം മാധ്യമങ്ങള്‍ മുന്നോട്ട് വന്നാല്‍ അത്രയും നന്നെന്ന് ഇപി ജയരാജന് പറഞ്ഞു.