സാമ്പത്തിക പ്രതിസന്ധി; കൂപ്പണ്‍ അടിച്ച് പണം പിരിക്കാന്‍ കോൺഗ്രസ്
അഡ്മിൻ
വിനിയോഗിക്കാൻ ആവശ്യമായ ഫണ്ടില്ലാത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ പണം ബിജെപി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. കൂപ്പണ്‍ അടിച്ച് പണം പിരിക്കാനാണ് ആലോചന. ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ക്യാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല പറഞ്ഞു.
പ്രാദേശിക അടിസ്ഥാനത്തില്‍ പണപ്പിരിവ് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ മറ്റ് വഴികളില്ലെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. കൂപ്പണ്‍ അടിച്ച് ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാമെന്ന നിര്‍ദേശം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ട് വെച്ചെന്ന് വിവരമുണ്ടായിരുന്നു.
ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാല്‍ പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം.