'വിരട്ടാൻ നോക്കണ്ട'; ഇ ഡിക്കെതിരെ പ്രതികരണവുമായി തോമസ് ഐസക്ക്

ഇ ഡിക്കെതിരെ തോമസ് ഐസക്ക്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കല്‍ അനിവാര്യമെന്നാണ് ഇഡി ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതികരണവുമായി തോമസ് ഐസക് രംഗത്ത് എത്തിയത്.

വിരട്ടാൻ നോക്കണ്ടായെന്നും പൗരന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് പറയട്ടെ. വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരും എന്നാണ് അദ്ദേഹം പ്രതികരിച്ചത്.ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇഡി വരുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

26-Mar-2024