സിപിഐഎം ദേശീയപാർട്ടിയായി തന്നെ തുടരും: എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
സിപിഐഎം ദേശീയ പാർട്ടിയായി തന്നെ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . യാതൊരു ആശങ്കയുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് പറഞ്ഞു. എ കെ ബാലൻ പറഞ്ഞ് പർവതീകരിച്ച് കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതോടൊപ്പം ഇഡിയെയും ബിജെപിയെയും അദ്ദേഹം വിമർശിച്ചു . ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ പണമുണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അപഹസിക്കാനുള്ള നീക്കമാണ് നടക്കുന്നത് . ഇ ഡി മുൻപെടുത്ത കേസുകൾക്ക് വല്ല വിലയുണ്ടോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് മോദി സർക്കാർ പല ശ്രമങ്ങൾ നടത്തി. എന്നാൽ കോൺഗ്രസിനെതിരെ വരുമ്പോ മാത്രം അവർ പ്രതികരിക്കും. അല്ലാത്ത സാഹചര്യങ്ങളിൽ മൗനമാണ് അവർക്ക്. ഇടതുമുന്നണി പക്ഷേ കേന്ദ്ര ഏജൻസികളെ ഒരേ രീതിയിൽ എതിർത്തെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.