റിയാസ് മൗലവി വധക്കേസ്; വിധി തെറ്റായ സന്ദേശം നൽകും: മന്ത്രി പി രാജീവ്

കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇതിനുള്ള നടപടികൾ ആരംഭിച്ചു.

കോടതിയുടെ വിധി ഒറ്റ നോട്ടത്തിൽ അസാധാരണങ്ങളിൽ അസാധാരണമായ ഒന്നാണ്. വിധി തെറ്റായ സന്ദേശം നൽകും. പ്രോസിക്യൂഷൻ ശരിയായ രീതിയിലാണ് ഇടപെട്ടത്. കൃത്യമായ സമയത്തിനകം കുറ്റപത്രം സമർപ്പിച്ച കേസാണ്. പ്രതിപക്ഷ നേതാവിൻ്റെ വിമർശനം ഗൗരവത്തിലെടുക്കേണ്ടതില്ല. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു വ്രതമായി സ്വീകരിച്ച ആളാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേസിൽ അപ്പീൽ പോകാനായി അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകി. എത്രയും വേഗം തുടർ നിയമനടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

31-Mar-2024