വി മുരളീധരന് ജനങ്ങള്‍ മറുപടി നല്‍കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
അഡ്മിൻ
കേരളത്തിന് അര്‍ഹമായ ധനവിഹിതം എവിടെയായാലും ആരോടായാലും ചോദിക്കാന്‍ മടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആഗ്രഹം.എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും കേരളം അത് തരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചെലവ് ദൂര്‍ത്തെന്നാന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പറയുന്നത്. 24 അവാര്‍ഡാണ് കേരളത്തിന് നീതി ആയോഗ് നല്‍കിയതെന്ന് കെ എന്‍ ബാലഗോപാല്‍ കേന്ദ്രമന്ത്രിക്ക് മറുപടി നല്കി. കേരളത്തിലെ ജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ നല്കാന് കേന്ദ്രത്തില്‍ പോയി ചോദിച്ചത് യാചിക്കാനാണെന്ന് പറഞ്ഞ വി മുരളീധരന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ നല്കിയ കേസിന്റ പേരില്‍ അര്‍ഹതപ്പെട്ട വായ്പ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളം നേരിട്ടത്. സംസ്ഥാനത്തിന് ഏറ്റവും ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിന്റെ പകുതിയോളം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുക വഴി ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തിന് ഏറ്റവും ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിന്റെ പകുതിയോളം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുക വഴി ഭീമമായ നഷ്ടമാണ് നമുക്കുണ്ടാകുന്നത്.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം തുടരുമ്പോഴും എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം തുടരുന്ന ഘട്ടത്തിലും പൊതുചെലവ് മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. സുപ്രീംകോടതിയില്‍ നല്കിയ കേസിന്റ പേരില്‍ അര്‍ഹതപ്പെട്ട വായ്പ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളം നേരിട്ടത്.
ഈ വെട്ടിക്കുറവുകള്‍ അനീതിയാണെന്നാണ് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കണമെന്ന ആവശ്യമാണ് ഇടക്കാല ഉത്തരവ് അപേക്ഷയില്‍ കേരളം സുപ്രീംകോടതിയില്‍ മുന്നോട്ടുവച്ചത്. സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ പേരില്‍ അനുവദിച്ച കടം പോലും നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
കേസ് കൊടുക്കുക എന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശമാണെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടിവന്നുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.