എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുമോ; മറുപടി പറയാതെ വിഡി സതീശൻ

എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ എസ്‌ഡിപിഐ പിന്തുണ നൽകിയാൽ യുഡിഎഫ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അതിനോടൊപ്പം മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് പറയുന്നതെന്നും കുറ്റപ്പെടുത്തി.

01-Apr-2024