ആന്റോ ആന്റണിക്കെതിരെ വിമർശനവുമായി മന്ത്രി വീണാ ജോര്‍ജ്
അഡ്മിൻ
പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആന്റോ ആന്റണിക്കെതിരെ മന്ത്രി വീണാ ജോര്‍ജ്. 15 വര്‍ഷം മലയോര കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കാത്തയാള്‍ ഇപ്പോള്‍ രാഷ്ട്രീയം കളിക്കുന്നു. മരിച്ച കര്‍ഷകന് വേണ്ടി സാധ്യമാകുന്നതെല്ലാം ഇന്നലെ തന്നെ ചെയ്തു. വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമം തിരുത്താന്‍ ആന്റോ ഇടപെട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇത് സംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.