ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു: ആംആദ്മി മന്ത്രി അതിഷി

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷിമർലെനെ പറഞ്ഞു.ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകും.സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും.

തന്‍റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു.ബിജ പി ഭയപ്പെടുത്തേണ്ട.ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമം.ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.

02-Apr-2024