തിരുവനന്തപുരത്ത് സ്വതന്ത്രമായി മത്സരിക്കാൻ ഷൈൻ ലാൽ

യൂത്ത് കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.

ജില്ലാ കമ്മിറ്റിയില്‍ അഖിലേന്ത്യാ സെക്രട്ടറിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു നടപടി.ഷൈന്‍ തിരുവനന്തപുരത്ത് സ്വതന്ത്രമായി മത്സരിച്ചേക്കും. ഷൈന്‍ ലാലിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാലിമാറിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

03-Apr-2024