പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ട് : എം വി ​ഗോവിന്ദൻ മാസ്റ്റർ

പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ . സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ

വ്യക്തമാക്കി. മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. ഷിബു ബേബി ജോൺ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാൽ തോന്നിയതു പോലെ പറയുന്നു എന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

06-Apr-2024