സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗം: സീതാറാം യെച്ചൂരി

സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്കൗണ്ട് മരവിപ്പിച്ച നടപടികള്‍ക്കെതിരെ നിയമ വഴികള്‍ തേടും. എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ഭരണഘടന മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആദായ നികുതി വകുപ്പ് സിപിഐഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്‌സഡ് ഡിപ്പോസിറ്റാണ്.

അതേസമയം അക്കൗണ്ട് മരവിപ്പിച്ച നടപടി ഔദ്യോഗിക ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കും. പിടിച്ചെടുത്ത ഒരു രൂപ പോലും തിരികെ മേടിക്കും.

നല്‍കേണ്ട രേഖകള്‍ എല്ലാം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായി എം എം ഹസന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല. ഇഡിയുടെ നടപടികളും തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

06-Apr-2024