സിഎഎ വിഷയത്തില്‍പ്പോലും കൃത്യമായ നിലപാട് യുഡിഎഫിനില്ല; പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറയുന്നത് ഒത്തുകളിയുടെ ഭാഗമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപക്ഷത്തിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടാണ് ശശി തരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. സിഎഎയില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ഒരു ചാനൽ അഭിമുഖത്തിൽ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഇടതു മുന്നണിക്ക് ന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്യമിടുന്നത്. എന്നാല്‍ സിഎഎ വിഷയത്തില്‍പ്പോലും കൃത്യമായ നിലപാട് യുഡിഎഫിനില്ല. അത് പ്രകടന പത്രികയിലും വ്യക്തായതാണ്.

സിഎഎ നിലപാടില്ലായ്മ പോലെ തന്നെയാണ് അയോധ്യ വിഷയത്തിലും കോണ്‍ഗ്രസിനുണ്ടായിരുന്നത്. താന്‍ വിശ്വപൗരനല്ല അതാകേണ്ടതുമില്ല. ഇംഗ്ലീഷ് അറിയലല്ല പാര്‍ലമെന്റില്‍ പോകാനുള്ള യോഗ്യതയെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.

07-Apr-2024