വടകരയില്‍ വിജയം കെ കെ ശൈലജയ്ക്ക് ഒപ്പം; 24 ന്യൂസ് സർവേ
അഡ്മിൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയില്‍ ട്വന്റിഫോറും കോര്‍ എന്ന ഏജന്‍സിയും ചേര്‍ന്ന് നടത്തുന്ന സര്‍വെയില്‍ ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതിയിരിക്കുകയാണ് വടകരക്കാര്‍. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും ഒടുവില്‍ വടകരയില്‍ വിജയം കെ കെ ശൈലജയ്ക്ക് ഒപ്പം തന്നെയായിരിക്കുമെന്നാണ് സര്‍വെയില്‍ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്.
ഒന്നര പതിറ്റാണ്ട് ശേഷം ഈ മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകുമെന്നാണ്സ ര്‍വെ ഫലം തെളിയിക്കുന്നു. ആര്‍എംപിയ്ക്ക് നിര്‍ണായകമായ വോട്ടുകളുള്ള ഈ മണ്ഡലത്തില്‍ സിപിഐഎം അട്ടിമറി വിജയം നേടുമെന്നാണ് ട്വന്റിഫോര്‍ സര്‍വെയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം സൂചന നല്‍കുന്നത്.
ആദ്യ ഇടതുമുന്നണി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയെ തുണയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീ വോട്ടറുമാരില്‍ കെ കെ ശൈലജയ്ക്ക് സ്വാധീനമുറപ്പിക്കാനായേക്കും. സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്.
തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു.