പ്രധാനമന്ത്രി മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

കോൺഗ്രസ് പ്രകടനപത്രികയെ മുസ്ലീം ലീഗിൻ്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസാണ് പരാതി നൽകിയത്. ഏപ്രിൽ 6 ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി.

കോൺഗ്രസ് പ്രകടനപത്രികയെ "നുണകളുടെ കെട്ടുകൾ" എന്നും രേഖയുടെ ഓരോ പേജും "ഇന്ത്യയെ കഷണങ്ങളാക്കാനുള്ള ശ്രമമാണ്" എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്.

“മുസ്ലീം ലീഗിൻ്റെ മുദ്ര പതിപ്പിച്ച ഈ പ്രകടനപത്രികയിൽ അവശേഷിക്കുന്നതെല്ലാം ഇടതുപക്ഷക്കാർ ഏറ്റെടുത്തു. ഇന്ന് കോൺഗ്രസിന് തത്വങ്ങളോ നയങ്ങളോ ഇല്ല. കോൺഗ്രസ് എല്ലാം കരാറിൽ നൽകിയതായും പാർട്ടിയെ മുഴുവൻ ഔട്ട്‌സോഴ്‌സ് ചെയ്തതായും തോന്നുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്ലീം ലീഗിനെയും പിന്തുണച്ചത് അവരുടെ പ്രത്യയശാസ്ത്രപരമായ പൂർവ്വികർ ആണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

08-Apr-2024