പ്രേമചന്ദ്രൻ ഇനി എവിടെയൊക്കെയെത്തുമെന്ന് കണ്ടറിയാം: മുഖ്യമന്ത്രി

കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഭക്ഷണം കഴിച്ചതിനെ കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രേമചന്ദ്രൻ ജയിച്ചാലോ, തോറ്റാലോ ബിജെപിയിൽ പോകുമോ എന്ന് എനിക്ക് അറിയില്ല.

അവസരവാദ നിലപാട് ഒരിക്കൽ സ്വീകരിച്ച ആളാണ് പ്രേമചന്ദ്രൻ.ഇനി എവിടെയൊക്കെ എത്തുമെന്ന് കണ്ടറിയേണ്ടി വരും.ഇക്കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി

09-Apr-2024