യുഡിഎഫിന് തിരിച്ചടി; കേരളാ കോൺഗ്രസിൽ നിന്ന് വീണ്ടും രാജി

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പി.ജെ. ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു.സജി മഞ്ഞക്കടമ്പിലിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നവും രാജിവച്ചു.

സജിക്കൊപ്പം പാര്‍ട്ടിയില്‍ എത്തിയ നേതാവാണ് പ്രസാദ്. കഴിഞ്ഞദിവസമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും കേരളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവും സജി രാജിവച്ചത്. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യത്തിലും അപ്രമാദിത്വത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ചെയര്‍മാന് നല്‍കിയ കത്തില്‍ പ്രസാദ് വ്യക്തമാക്കുന്നു.

09-Apr-2024