പാനൂർ സ്ഫോടനത്തിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ രാഷ്ട്രീയം: എം വി ജയരാജൻ

പാനൂർ സ്ഫോടനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിരുന്നു ബോംബ് നിർമാണമെന്നും ജയരാജൻ പ്രതികരിച്ചു.

അതിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ രാഷ്ട്രീയമെന്നും പാനൂർ സംഭവം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികൾ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഈ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ജയരാജന്റെ പ്രതികരണം.

10-Apr-2024