മാവേലിക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റില്‍ തെറ്റായി ചേർത്തു ;പരാതി

മാവേലിക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റില്‍ തെറ്റായി ചേര്‍ത്തതായി പരാതി. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ അഡ്വ. സി എ അരുണിന്റെ പേരാണ് തെറ്റായി ചേര്‍ത്തത്. അഡ്വ. അരുണ്‍ കുമാര്‍ സി എ എന്നാണ് ബാലറ്റില്‍ ചേര്‍ത്തിരിക്കുന്നത്.

മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും എഴുതിക്കൊടുത്തത് പോലെ ചേര്‍ത്തിട്ടുണ്ടെന്ന് സിപിഐ വിമര്‍ശിച്ചു. മാവേലിക്കര റിട്ടേണിങ് ഓഫീസര്‍ ഗുരുതര പിഴവ് വരുത്തി. മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും എല്ലാം എഴുതി കൊടുത്തത് പോലെ വന്നു. പേര് തെറ്റായി നല്‍കിയത് തിരുത്തണം. പരിഹാരം ഉണ്ടാക്കണം.

തെറ്റ് സംഭവിച്ചു എന്ന് കളക്ടര്‍ സമ്മതിക്കുന്നുണ്ട്. കൃത്യമായി സ്ഥാനാര്‍ത്ഥി എഴുതി കൊടുത്തത് പോലെ തന്നെ പേര് ബാലറ്റില്‍ വരണമെന്നും ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.

11-Apr-2024