അനിൽ ആൻ്റണി മറുപടി അർഹിക്കുന്നില്ല: എംഎം ഹസ്സൻ


ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയതെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. രാജ്യത്തെ ഏക മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മോദി എക സിവിൽ കോഡ് നടപ്പാക്കുമെന്ന് പറയുന്നത് ഒരു ബോംബായി വേണം കാണാൻ. അത് നടപ്പാക്കിയാൽ ഇന്ത്യയിലെ ജനാധിപത്യം ചിന്നിച്ചിതറുമെന്നും അദ്ദേഹം പറഞ്ഞു.

അനിൽ ആൻ്റണിക്ക് മറുപടി നല്കാനില്ലെന്നും ഹസ്സൻ പറഞ്ഞു. അദ്ദേഹം പറഞ്ഞതിനൊന്നും മറുപടി അർഹിക്കുന്നില്ല. സ്വന്തം അപ്പനെതിരായി പറഞ്ഞ് മടുത്തപ്പോൾ മറ്റുള്ളവരെ കുറിച്ച് പറയുന്നതാണ് എന്നും ഹസ്സൻ പറഞ്ഞു.

കാലഹരണപ്പെട്ട നേതാവ് എന്ന് പറഞ്ഞത് എംഎം ഹസ്സനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ് എന്ന അനിൽ ആൻ്റണിയുടെ പ്രതികരണത്തിലാണ് ഹസ്സൻ്റെ മറുപടി. 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസ്സനാണ് കെപിസിസിയുടെ വർക്കിംഗ് പ്രസിഡൻ്റ്. ഹസന്റെ സംസ്കാരമില്ലാത്ത വാക്കുകൾക്ക് മറുപടിയില്ല എന്നും അനിൽ ആൻ്റണി പറഞ്ഞു.

14-Apr-2024