സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടം ബൃന്ദയും കേരളത്തിലേക്ക്

സിപിഎം ദേശീയ നേതാക്കള്‍ ഇന്ന് മുതൽ ഏപ്രിൽ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പാർട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവർ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

എം എ ബേബി, എം വി ഗോവിന്ദൻ മാസ്റ്റർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ മണ്ഡല പര്യടനത്തിന് പുറമേയാണ് പാർട്ടി ദേശീയ നേതാക്കക്കളെ കൂടെ എത്തിച്ച് സിപിഎം പ്രചരണം ശക്തിപ്പെടുത്തുന്നത്.

15-Apr-2024