രാജ്യത്തെ സംരക്ഷിക്കാൻ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം: ഡി രാജ

നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. നിർണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. രാജ്യത്തെ സംരക്ഷിക്കാൻ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.

ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിത്. ബിജെപിക്കെതിരെയാണ് രാഹുൽ മത്സരിക്കേണ്ടത്. എന്തിനാണ് രാഹുൽ വയനാട് മത്സരിക്കുന്നത്. ഇത് ദേശീയ തലത്തിൽ മറ്റൊരു സന്ദേശം നൽകും. കോൺഗ്രസ് ഇതിന് മറുപടി പറയണം. കഴിഞ്ഞ വർഷം വരെ ഇന്ത്യ മുന്നണി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

16-Apr-2024