ഇലക്ടറല്‍ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലില്‍ പങ്കാളിയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍ മാസ്റ്റർ

ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോണ്‍ഗ്രസിന് ഫാസിസത്തെ നേരിടാന്‍ എങ്ങനെ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ . ‘എ.എം ആരിഫ് ജയിക്കുന്നതോടെ ആലപ്പുഴക്കാര്‍ക്ക് രണ്ട് എംപിമാരെ കിട്ടും, ഒന്ന് ലോക്‌സഭയിലും ഒന്ന് രാജ്യസഭയിലും. ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള കുത്തൊഴുക്കു തടയാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല’, അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ പോലും ഉന്നത നേതാക്കളുടെ മക്കള്‍ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ്. കേരളത്തില്‍ വന്നിട്ട് രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലില്‍ പങ്കാളിയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താഴേത്തട്ടിലെ ഒരു ആര്‍എസ്എസുകാരന്റെ നിലവാരം മാത്രമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

17-Apr-2024