വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക്

വാട്ടർ മെട്രോ ഇനി ഫോർട്ട് കൊച്ചിയിലേക്ക്. ഈ മാസം 21 മുതലാണ് സർവ്വീസ് ആരംഭിക്കുക. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് നിലവിലെ തീരുമാനം. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

18-Apr-2024