വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായി: പന്ന്യൻ രവീന്ദ്രൻ
അഡ്മിൻ
തനിക്കെതിരെ ശശി തരൂർ നടത്തിയത് നിലവാരം കുറഞ്ഞ പരാമർശമെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തരൂരിന്റെ അഹങ്കാരം കൊണ്ടെന്ന് നിലവാരം കുറഞ്ഞ പ്രസ്താവന നടത്തിയത്. വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രന് എന്ത് കാര്യമെന്നാണ് ശശി തരൂർ ചോദിച്ചത്. ശശി തരൂർ വലിയ ആളൊന്നൊക്കെയാണ് പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിലവാരമില്ലാത്ത പരാമർശം കേട്ടപ്പോൾ അദ്ദേഹം ഒന്നുമല്ലെന്ന് മനസിലായെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
എൽഡിഎഫിന് മൂന്നാം സ്ഥാനമെന്ന് സ്ഥിരമായി പ്രചരിപ്പിക്കാനാണ് ശശി തരൂർ ശ്രമിക്കുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തീരദേശ – ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ഒപ്പമാണ്. ശശി ഒരു സൂത്രക്കാരനാണ്. ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കലായിരുന്നു ഉദ്ദേശ്യം. ചീപ്പായാണ് തരൂർ സംസാരിക്കുന്നത്. എൽഡിഎഫിന്‍റെ താരപ്രചാരകൻ മുഖ്യമന്ത്രിയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.