യുഡിഎഫ് തോറ്റാൽ ഉത്തരവാദി താനെന്ന് വിഡി സതീശൻ

സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന് വൻ വിജയം ഉണ്ടാകും. ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കും. കണ്ണൂരിൽ കെ സുധാകരൻ ജയിക്കും. ബിജെപിയിൽ ചേർന്ന അദ്ദേഹത്തിന്റെ മുൻ പിഎയെ നേരത്തെ പറഞ്ഞുവിട്ടതാണ്. പിന്നെ എവിടെ പോയാലും എന്താണെന്നും അദ്ദേഹം ചോദിച്ചു.

ശശി തരൂർ പന്യനെതിരെ പറഞ്ഞത് വർഗീയക്കെതിരായ വോട്ടുകൾ ഭിനിക്കാതിരിക്കാനാണ്. ശോഭ സുരേന്ദ്രൻ പറഞ്ഞ ആരോപണം അവർ തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

24-Apr-2024