2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടും: തോമസ് ഐസക്

2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.

പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി പിറകെ നടക്കുന്നു എന്നിട്ട് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

26-Apr-2024