വരി നിന്ന് വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ആര്‍സി അമല ബിയുപി സ്‌കൂളിലാണ് മുഖ്യമന്ത്രി കുടുംബസമേതം വോട്ട് രേഖപ്പെടുത്താനെത്തിയത്.ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്.

26-Apr-2024