ഇടതുപക്ഷത്തിന് ജനങ്ങള്‍ സമ്മാനിക്കുക വലിയ വിജയം: കെകെ ശൈലജ

മട്ടന്നൂര്‍ പഴശി വെസ്റ്റ് യുപി സ്‌കൂളിലെ അറുപത്തിഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി കെകെ ശൈലജ . കേരളത്തില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് വോട്ടിട്ട ശേഷം കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങളും, കേന്ദ്രസര്‍ക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.

26-Apr-2024