കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങൾ: കെ.കെ ശൈലജ ടീച്ചർ

യുഡിഎഫിന് പരാജയ ഭീതിയെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല.വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ.

പോളിംഗ് കൂടിയാലും കുറഞ്ഞാലും ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ തെളിയിക്കട്ടെ.

പരാജയം മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം. സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.

27-Apr-2024