ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രം; വെള്ളാപ്പള്ളി നടേശൻ

തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാധ്യമങ്ങളോട് വെള്ളാപ്പള്ളി പ്രതികരിച്ചു. ശക്തമായ മത്സരമാണ് എല്ലായിടത്തും നടന്നതെന്ന് പറഞ്ഞ വെള്ളാപ്പളി ആലപ്പുഴയിലും ശക്തമായ മത്സരമാണുള്ളതെന്നും, ശോഭ സുരേന്ദ്രൻ നേടുന്ന വോട്ടുകൾ ആരിഫിന് ഗുണം ചെയ്യുമെന്നും വ്യക്തമാക്കി.

അതേപോലെ തന്നെ ഇ പി വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വിലയിരുത്തിയ അദ്ദേഹം ഇ പി ജാവദേക്കരിനെ കണ്ടതിൽ തെറ്റില്ലെന്നും, എന്നാൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും പറഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകുമെന്ന് തോന്നുന്നില്ല എന്ന നിലപാടും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ആറ്റിങ്ങലിൽ വി ജോയ്ക്ക് വിജയ സാധ്യതയാണുള്ളതെന്നും അടൂർ പ്രകാശ് പിറകിൽ പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

28-Apr-2024