തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ആര്യ രാജേന്ദ്രനെതിരെ ഇപ്പോൾ നടക്കുന്നത് ആസൂത്രിത നീക്കമാണ്. സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ്.
സംഭവത്തിൽ ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ഡ്രൈവറാണ് മോശമായി പെരുമാറിയത്. മഹാനായ വ്യക്തിയായി ഡ്രൈവറെ മാറ്റുകയാണെന്നും വി കെ സനോജ് ആരോപിച്ചു. ലൈംഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം. ആര്യയുടേത് ശരിയായ പ്രതികരണമാണ്. ആര്യ രാജേന്ദ്രനെതിരെ സൈബർ അതിക്രമം നടക്കുകയാണെന്നും ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് പറഞ്ഞു
പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണം. മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നെങ്കിൽ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യുമെന്നും വികെ സനോജ് പറഞ്ഞു.