ഇപി ജയരാജന്റെ പരാതി; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു

തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. ഡിജിപിക്ക് നല്‍കിയ പരാതി സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഈ പരാതിയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തും.

ആക്കുളത്തെ ഫ്‌ലാറ്റില്‍ പ്രകാശ് ജാവദേക്കറെ ദല്ലാള്‍ നന്ദകുമാര്‍ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ.സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ജയരാജന്‍ പരാതിയില്‍ പറയുന്നത്. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇപിയുടെ ആവശ്യം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക.

04-May-2024