കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസിലോ

കെ സുധാകരന്‍ എംപിയുടെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍. എഐസിസി നിര്‍ദേശം വരാത്തതിനെത്തുടര്‍ന്നാണ് അദേഹത്തിന് കെപിസിസി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്താനാകാത്തത്. കഴിഞ്ഞ ആഴ്ച വീണ്ടും ചുമതലയേല്‍ക്കുമെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ എഐസിസി നിര്‍ദേശം വന്നില്ല. ഇതുവരെ ആക്ടിംഗ് പ്രസിഡന്റായി എം.എം.ഹസന്‍ തന്നെ തുടരും. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് കാത്തിരിക്കാനാണ് എഐസിസി നിര്‍ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഹസന്‍ തുടരട്ടെയെന്ന നിര്‍ദേശിക്കാനുള്ള സാധ്യതയുണ്ടെന്നും, ഫലം തിരിച്ചടിയായാല്‍ കെ സുധാകരന് അധ്യക്ഷ പദവി തിരികെ ലഭിക്കില്ലെന്നും സൂചനയുണ്ട്.

05-May-2024