മാസപ്പടി കേസ് ലാവലിൻ പോലെ കെട്ടിച്ചമച്ചത്: എ കെ ബാലൻ

ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസുമെന്ന് എ കെ ബാലൻ. എസ്എഫ്ഐഒ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കട്ടെ. മാത്യു കുഴൽനാടൻ സ്വയം വിമർശനം നടത്തണം. ഇത്തരം ആരോപണങ്ങളുമായി വന്ന് ഭയപ്പെടുത്തരുത്. എല്ലാവർക്കും ഇതൊരു പാഠമാകട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി കോടതി തള്ളിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

 

06-May-2024