പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ച് പി.സി.ജോര്‍ജ്.

കോട്ടയം : കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോർജ് തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു .സംഭവം വിവാദമാകുന്നതിനിടെ വീണ്ടും അധിക്ഷേപം, അപഥ സഞ്ചാരിണികൾ സ്ത്രീ സംരക്ഷണ നിയമത്തെ മുതലെടുക്കുന്നു. പരാതിക്കാരിയുടെ കുടുംബത്തിനെതിരെയും പി സി ജോർജ്  ആരോപണമുന്നയിച്ചു. പരാതിക്കാരിയുടെ സഹോദരന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും പി സി ആവശ്യപ്പെട്ടു .തനിക്കെതിരെയുള്ള ഏതു കേസും നേരിടാൻ തയ്യാറാണ്, വനിതാ കമ്മീഷനും കേസ് എടുക്കട്ടേ താൻ നേരിടാൻ തയ്യാറാണെന്നും പി സി ജോർജ് വെല്ലുവിളിച്ചു.

അതെ സമയം വിവാദ പ്രസ്താവനയിൽ പി സി ജോർജിനെതിരായി സ്വമേധയാ കേസ്സെടുക്കാനാവില്ലന്നു പോലീസ് വ്യക്തമാക്കി, കന്യാസ്ത്രീ പരാതി തന്നാൽ കേസ്സെടുക്കാം.

10-Sep-2018