മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവിനെതിരെ ഇപി ജയരാജന്‍

രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട കോടതി നടപടിയില്‍ വിമര്‍ശനവുമായി ഇപി ജയരാജന്‍. കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ പി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹര്‍ജിയാണിതെന്നും ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഉത്തരവെന്നും പരാതി എറണാകുളം സിജെഎം കോടതിയുടെ പരിധിയില്‍ വരില്ലെന്നും ഇ പി വിമര്‍ശിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. സബ്മിഷനായാണ് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്.

10-Oct-2024